തോക്കിൻ മുനയിൽ നിമിഷനേരം കൊണ്ട് 30 ലക്ഷം രൂപയും,11 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും കൊള്ളയടിച്ചു.

ഭുവനേശ്വർ / തോക്കിൻ മുനയിൽ നാലംഗ സംഘം നിമിഷനേരം കൊണ്ട് 12 കോടിരൂപയുടെ പണവും സ്വർണവും കൊള്ളയടിച്ചു.
ഒഡീഷയിലെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ ഐ.ഐ.എഫ്.എൽ ഫിനാൻസിന്റെ കട്ടക്ക് ശാഖയിൽ നിന്നാണ് 12 കോടിരൂപയുടെ പണവും സ്വർണവും നാലംഗ സംഘം തോക്കിൻ മുനയിൽ കൊള്ളയടിച്ചത്. ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. കവർച്ചക്കായി എത്തിയ സംഘം ജീവനക്കാരെ എല്ലാവരെയും തോക്കു ചൂണ്ടി ബാത്ത് റൂമിലിട്ട് പൂട്ടിയതിന് ശേഷം ലോക്കറിന്റെ താക്കോൽ കെെക്കലാക്കി, നിമിഷങ്ങൾ കൊണ്ട് 30 ലക്ഷം രൂപയും, 11 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും കൊള്ളയടിച്ച് സ്ഥലം വിടുകയായിരുന്നു. ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ മാത്രമെ ഏത്ര രൂപയുടെ സ്വർണം നഷ്ട്ടമായെന്നതിനു കൃത്യമായ കണക്ക് ലഭ്യമാവു എന്നാണ് ഐ .ഐ.എഫ്.എൽ മാനേജർ പറഞ്ഞിട്ടുള്ളത്. കവർച്ചക്കാരെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.