
ഭര്‍ത്താവ് ശുചിമുറിയില്‍ പൂട്ടിയിട്ട സ്ത്രീയെ രക്ഷപ്പെടുത്തി.ഹരിയാണയിലെ റിഷ്പുര്‍ ഗ്രാമത്തിലാണ് സംഭവം.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയവനിതാസംരക്ഷണ, ബാലവിവാഹ നിരോധന ഓഫീസര്‍ രജിനി ഗുപ്തയും സംഘവുമാണ് ഇവരെ മോചിപ്പിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഭര്‍ത്താവ് ഇവരെ ശുചിമുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു
എന്നാല്‍ സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുള്ളതുകൊണ്ടാണ് താന്‍ ഇവരെ പൂട്ടിയിട്ടതെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഡോക്ടര്‍മാരെ കാണിചിരുന്നെങ്കിലും ഇവരുടെ ആവാസ്സ്ഥയില്‍ മാറ്റമുണ്ടായില്ലെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങളായി ഈ സ്ത്രീ ഒന്നും കഴിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുണ്ട് എന്നാണ് ഇവരുടെ ഭര്‍ത്താവ് നരേഷ് പറയുന്നത്. എന്നാല്‍ സ്ത്രീയുമായി സംസാരിച്ചപ്പോള്‍ അത് സത്യമല്ലെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഉറപ്പു പറയാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. എന്നാല്‍ അവളെ ശുചിമുറിയില്‍ പൂട്ടിയിരിക്കുകയായിരുന്നു. അവളെ ഞങ്ങള്‍ മോചിപ്പിച്ചു, മുടിയെല്ലാം കഴുകി വൃത്തിയാക്കി. രജിനി ഗുപ്ത പറഞ്ഞു.
രജനിയുടെ പരാതിയില്‍ പോലീസ് നരേഷിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.