CinemaKerala NewsLatest NewsLaw,MovieNationalNews
താങ്കള്‍ ഞങ്ങളുടെ അഭിമാനമാണ്; പി.ആര്. ശ്രീജേഷിന് ആശംസകളുമായി സിനിമാ താരങ്ങള്‍
കണ്ണൂര്‍: ഇന്ത്യയുടെ അഭിമാന താരമായ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച സിനിമാ താരങ്ങളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
ശ്രീജേഷിന്റെയും ഹോക്കി ടീമിന്റെയും മികച്ച പ്രകടനത്തില്‍ ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ വെങ്കല മെഡല്‍ സ്വന്തമാക്കിയതില്‍ മലയാള സിനിമ താരങ്ങളായ മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ പി.ആര്. ശ്രീജേഷിന് അഭിനന്ദനം അറിയിക്കുകയായിരുന്നു.
ശ്രീജേഷിനെ കണ്ണൂരിലെ വസതിയില്‍ ചെന്നു കണ്ടാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. അതേസമയം ഷൂട്ടിംഗിന്റെ ഭാഗമായി പുറത്താണെന്നും ഞങ്ങള്‍ താങ്കളെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമാണെന്നും പറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ അഭിനന്ദനം അറിയിച്ചത്. നാട്ടിലെത്തിയാല്‍ തീര്‍ച്ചയായും കാണാന്‍ വരുമെന്നും മോഹന്‍ ലാല്‍ പറഞ്ഞു.