generalHealthinformationKerala NewsLatest News

35 കമ്പനികൾ ഗുണനിലവാരം ഇല്ലാത്തത് 56 മരുന്നുകൾ

കേരളത്തിലെ ജനങ്ങൾക്ക്‌ ലഭിക്കുന്ന മരുന്നുകളിൽ 35 കമ്പനികളുടെ 56 മരുന്നുകൾക്കും ഒരു ഗുണനിലവാരവും എല്ലാത്തതെന്നു റിപ്പോർട്ട്. സംസ്ഥാനത്തെ വിതരണക്കാരായ 3 കമ്പനികളുടെ മരുന്നുകൾ പരിശോധനയിൽ കണ്ടെത്തി. മെഡിക്കൽ സർവീസസ് കോർപറേഷനു മരുന്നു നൽകുന്നതുൾപ്പെടെ 35 കമ്പനികളുടെ 56 ഇനം മരുന്നുകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട്. കേന്ദ്രഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) പരിശോധന യിലാണ് നിലവാരമില്ലെന്ന് കണ്ടെത്തി യത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്. കേരളത്തിലും മരുന്നു വിതര ണം ചെയ്യുന്ന യുണിക്യുവർ, ഓവർസീസ്, ഹീലേഴ്സ‌് എന്നീ കമ്പനികളുടെ മരുന്നുകളാണ് പരിശോധനയിൽ പരാജയപ്പെട്ടത്. കൊൽക്കത്ത, ഗുവാഹത്തി, മുംബൈ, ഇൻഡോർ, ഹൈദരാ ബാദ് നഗരങ്ങളിൽ നിന്ന് ജൂണിൽ എടുത്തതാണ് സാംപിളു കൾ. കേരള മെഡിക്കൽ സർവീ സ് കോർപറേഷന് സ്ഥിരമായി മരുന്നു നൽകുന്നതും 2025-26 വർഷത്തേക്ക് 79 ഇനം മരുന്നു കൾ വിതരണം ചെയ്യുന്നതിന് ഒന്നാം സ്ഥാനത്തുള്ളതുമാണ്യുണിക്യുവർ.
നിലവാരമില്ലെന്ന പട്ടികയിലുള്ള നൈട്രോഫരന്റോയിൻ യൂ റിനറി ഇൻഫെക്ഷൻ ആൻ്റിബയോട്ടിക്ക് കേരളത്തിലും വിതരണം ചെയ്യുന്നത് യുണിക്യുവർ കമ്പനിയാണ്. ഓവർസീസ് കമ്പനിയുടെ പൊട്ടാസ്യം സിട്രേറ്റ് സൊല്യൂഷൻ, ഹീലേഴ്‌സിന്റെ രക്തസമ്മർദത്തിനുള്ള ടെൽമിസർറ്റാൻ ടാബ്ലറ്റ് എന്നിവയും പരാജയപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയുടെ രണ്ടാം ഘട്ടമാണ് സിഡിഎസ് സിഒ ലാബിൽ നടത്തുന്നത്.രണ്ടു ഘട്ടങ്ങളിലും പരാജയ പ്പെട്ടതിനാൽ മറ്റു സംസ്ഥാന ങ്ങളിലും ഈ മരുന്നുകൾ വാങ്ങുന്നത് വിലക്കേണ്ടി വരും. മെഡിക്കൽ സർവീസ് കോർപറേഷൻ കമ്പനികളുമായി കരാർ ഒപ്പിടുന്ന അന്തിമ ഘട്ടത്തിലാണുള്ളത്. അതിനാൽ കോർപറേഷൻ പ്രതിസന്ധിയിലാവും. 4 മാസത്തോളം വൈകിക്കഴിഞ്ഞ മരുന്നു വിതരണം വീണ്ടും വൈകുന്നതിന് ഇതു കാരണ മാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button