CrimeNationalUncategorized

ആറുമണിക്കൂർ കട്ടിലിനടിയിൽ‍ ഒളിച്ചിരുന്നു: ബംഗളുരുവിൽ ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തി

ബംഗളുരു: ബംഗളുരുവിൽ ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ബൈദരഹള്ളി സ്വദേശിയായ ഭരത്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ ശിവരാജിനെയാണ് മുപ്പത്തൊന്ന് വയസ്സുകാരനായ ഭരത് കുമാർ കൊലപ്പെടുത്തിയത്.

കിടപ്പുമുറിയിൽ ഭാര്യയെയും കാമുകനെയും കണ്ടെത്തിയതാണ് കൊലയ്ക്ക് കാരണമായത്. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭരത് ഏറെ നാളായി ഇരുവരെയും നിരീക്ഷിച്ച് വരികയായിരുന്നു.

ആറുമണിക്കൂർ കട്ടിലിനടിയിൽ‍ ഒളിച്ചിരുന്നതിന് ശേഷമാണ് കൊലപാതകം നടത്തിയത്. മൂന്ന് വർഷം മുൻപാണ് വിനുതയും ശിവരാജും തമ്മിൽ പരിചയത്തിലാവുന്നത്. ബന്ധത്തിൽ സംശയം തോന്നിയ ഭരത്കുമാർ ശിവരാജിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button