അച്ഛന് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് കാട്ടി ജാമ്യത്തിനായി ബിനീഷ്, രോഗത്തെ തോല്‍പ്പിച്ചെന്ന് കോടിയേരി
കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ.ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്.
ഈ കേസില്‍ ബിനീഷ് പുതിയ വാദം ഉന്നയിച്ചതിനെ ഇഡി എതിര്‍ക്കാനാണ് സാധ്യത. ഇഡിയെ പ്രതിനിധീകരിക്കുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ഹാജരായിരുന്നില്ല.കേസ് നാളെ വീണ്ടും പരിഗണിക്കും.
അതേസമയം തന്റെ അസുഖമെല്ലാം മാറിയെന്ന് പ്രഖ്യാപിച്ച് ആവേശത്തോടെ പ്രചരണത്തില്‍ പങ്കെടുത്ത ആളാണ് കോടിയേരി. എന്നാല്‍ ഇതൊന്നും കോടിയേരിയുടെ മകന്‍ ബിനീഷ് അറിഞ്ഞിട്ടില്ലെന്നാണോ എന്നും സംശയമുണ്ട്, എന്നാല്‍ സിപിഎമ്മിന്റെ രണ്ടാമന്‍ എന്ന നിലയിലാണ് കോടിയേരി പ്രചരണത്തിലും മറ്റും നിറഞ്ഞത്. അതുകൊണ്ട് തന്നെ ബിനീഷിന്റെ പുതിയ നീക്കം വെറും തന്ത്രമായി കാണുന്നവരുണ്ട്. അതിനിടെ പ്രചരണത്തിനിടെ കോടിയേരിക്ക് രോഗം മൂര്‍ച്ഛിച്ചോ എന്ന സംശയവും സജീവമാണ്