Kerala NewsLatest News
ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
തരിയോട്: ബാണാസുര ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. തരിയോട് പത്താം മൈല്‍ പാറയില്‍ പൈലിയുടെ മകന്‍ ഡെനിനെ (16) യാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ കാണാതായത്. കളി കഴിഞ്ഞ ശേഷം കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഡെനിന്‍. അഗ്‌നിശമന സേനാംഗങ്ങളം പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. പിണങ്ങോട് ഡബ്ല്യു.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.