Kerala NewsLatest News

ഈരാറ്റുപേട്ടയില്‍ ലൗ ജിഹാദിന് ഇരകളായത് 12 ഹിന്ദുക്കളും 35 ക്രിസ്ത്യാനികളും ; പി സി ജോര്‍ജ്

പൂഞ്ഞാര്‍: ലൗ ജിഹാദ് നടക്കുന്നുവെന്നതിന് കണക്ക് നിരത്തി പി.സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരകളായിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണിത്. ഇവരില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നരമാസംമുമ്പ്‌ തിക്കോയില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ പോയി. പ്രാര്‍ത്ഥനക്ക് പള്ളിലേക്ക് വന്ന കുട്ടി കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. ഇതുതുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടുകാര്യമില്ല. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല. ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ലൗ ജിഹാദിനെ കുറിച്ച്‌ ബോധ്യമുള്ളതുകൊണ്ടാണ് താന്‍ പറയുന്നത്. ഇത്തരമൊരു വാക്ക് ഡിക്ഷണറിയില്‍ ഇല്ലാത്തത് കൊണ്ടോ നിയമ വ്യവസ്ഥയില്‍ പറഞ്ഞിട്ടില്ലാത്തതുകൊണ്ടോ ആണ് സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. 2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും ലൗ ജിഹാദ് ഉള്‍പ്പെടയുള്ള രാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്ബാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button