keralaKerala NewsLatest News

49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്; ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിയ്ക്ക്

49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇ വർഷത്തെ പുരസ്കാരം ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ കൃതിക്കാണ് നൽകിയത്. പുരസ്കാരം ഒക്ടോബർ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ‘തപോമയിയുടെ അച്ഛൻ’ നോവൽ അഭയാർഥി പാലായന പ്രശ്നങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

നോവൽ കിഴക്കൻ ബംഗാളിലെ അഭയാർത്ഥി കുടുംബത്തിന്റെ ജീവിത കഥ വിവരിക്കുന്നു. രാജ്യത്തെ അഭയാർത്ഥി പാലായന വിഷയങ്ങളെ നിരൂപണാത്മകമായി അവതരിപ്പിച്ചിട്ടുള്ളതാണ് നോവൽ പ്രത്യേകത. പുരസ്കാരത്തിന് ഒരു ലക്ഷം രൂപ, പ്രശസ്തിപത്രം, കൂടാതെ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ഫലകം ലഭിക്കും. ജൂറി നോവലിനെ “പകരംവയ്ക്കാനാവാത്ത ഒരു കൃതി” എന്ന നിലയിൽ തെരഞ്ഞെടുത്തു.

ഭാഷയും കഥാപാത്രങ്ങളിലെ വ്യത്യാസവും നോവലിന്റെ പ്രത്യേകതയാണെന്ന് ജൂറി നിരീക്ഷിച്ചു. ജൂറി അംഗങ്ങളിൽ റ്റി.ഡി. രാമകൃഷ്ണൻ, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവർ ഉൾപ്പെടുന്നു. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവാർഡ് സമർപ്പണച്ചടങ്ങ് നടക്കുമെന്നും ജൂറി അറിയിച്ചു.

Tag: 49th Vayalar Ramavarma Literary Award to E. Santosh Kumar; for the work ‘Tapomayi’s Father’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button