Kerala NewsLatest NewsPoliticsUncategorized
നാറിയല്ല പരനാറി, കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ്; തിരുവഞ്ചൂർ രാധാകൃഷ്ണനെ കടന്നാക്രമിച്ച് എംഎം മണി

തിരുവഞ്ചൂർ രാധാകൃഷ്ണൻ പരനാറിയെന്ന് മന്ത്രി എംഎം മണി. വൺ, ടു, ത്രീ പരമാർശത്തിൽ യുഡിഎഫ് ഭരണ സമയത്ത് തിരുവഞ്ചൂർ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും എംഎം മണി ആരോപിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ രൂക്ഷമായ ഭാഷയിലാണ് എംഎം മണി സംസാരിച്ചത്.
‘കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂർ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേർന്നാണ് ഒരു ബന്ധവുമില്ലാത്ത കള്ളക്കേസിൽ തന്നെക്കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി,’ എംഎം മണി പറഞ്ഞു. എന്തു തിരിച്ചടി വന്നാലും പരനാറി പരാമർശത്തിൽ ഉറച്ചു നിൽക്കുമെന്നും എംഎം മണി പറഞ്ഞു.
‘ഇങ്ങനെയൊരു വഞ്ചകൻ, കള്ളൻ.. അത്ര മോശമായിരുന്നു. മലയാളഭാഷയിൽ പറയുമ്പോൾ ഭാഷ മാറിപ്പോവും,’ ‘നാറിയെന്നല്ല പരനാറിയെന്നാണ് വിളിക്കേണ്ടത്,’ എംഎം മണി പറഞ്ഞു