സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത് 50 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക് ഫംഗസ് (മ്യൂക്കോർമൈക്കോസിസ്) ഇതുവരെ സ്ഥിരീകരിച്ചത് 73 പേർക്ക്. നിലവിൽ 50 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. എട്ട് പേർ രോഗമുക്തരായി. 15 പേർ രോഗം മൂലം മരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സർക്കാർ ആശുപത്രികളിൽ നിലവിൽ 3040 ഐസിയു കിടക്കളാണ് ഉള്ളത്. അതിൽ 1137 കിടക്കൾ കൊറോണ രോഗികളുടെയും 736 കിടക്കൾ മറ്റു രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 63.6 ശതമാനം ഐസിയു കിടക്കളാണ് ഇപ്പഴുള്ളത്. ഇവിടെ 7408 ഐസിയു ബെഡുകളിൽ 1091 എണ്ണമാണ് കൊറോണ രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. സർക്കാർ ആശുപത്രികളിൽ 2293 വെൻറിലേറ്ററുകളാണ് ആകെയുളളത്. അതിൽ 613 എണ്ണം കൊറോണ രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.