വിഷക്കൂൺ നൽകി മുൻ ഭർത്താവിന്റെ ബന്ധുക്കള കൊലപ്പെടുത്തി; 50കാരിയായ ഓസ്‌ട്രേലിയൻ സ്വദേശിനിയ്ക്ക് ജീവപര്യന്തം തടവ്
അമേരിക്കയിലെ സിഡ്നിയിൽ വിഷക്കൂൺ നൽകി മുൻ ഭർത്താവിന്റെ മാതാപിതാക്കളെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിൽ 50കാരിയായ ഓസ്‌ട്രേലിയൻ സ്വദേശിനി എറിൻ പാറ്റേഴ്സണിന് ജീവപര്യന്തം തടവ് വിധിച്ചു. 2023 ജൂലൈ 29നാണ് സംഭവം നടന്നത്.
വീട്ടിൽ ഒരുക്കിയ പ്രത്യേക വിഭവമായ ബീഫ് വെല്ലിംഗ്ടണിലായിരുന്നു എറിൻ വിഷമുള്ള കൂൺ കലർത്തിയത്. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് മുൻഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയിൽ പാറ്റേഴ്സൺ, ബന്ധുവായ ഹെതർ വിൽക്കിൻസൺ എന്നിവർ ആഴ്ചകൾക്കകം മരിക്കുകയായിരന്നു. ‘ഡെത്ത് ക്യാപ്’ എന്നറിയപ്പെടുന്ന ഭൂമിയിലെ ഏറ്റവും മാരകമായ വിഷക്കൂൺ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തനിക്ക് ക്യാൻസറുണ്ടെന്നും അത് സംബന്ധിച്ച് സംസാരിക്കാനാണെന്നും പറഞ്ഞ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു കൊലപാതകം നടത്തിയത്.
ഭർത്താവ് സൈമണിനെയും ഭക്ഷണത്തിന് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം അവസാന നിമിഷം എത്തിയില്ല. മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പത്ത് ആഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിൽ, എറിൻ മനഃപൂർവ്വം വിഷക്കൂൺ വിളമ്പിയതാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു.
എന്നാൽ, എറിൻ കുറ്റം നിഷേധിച്ചു. വിവാഹമോചനം നടന്നിരുന്നില്ലെന്നും കുട്ടികളെക്കുറിച്ചുള്ള തർക്കമാണ് ഭർത്താവിന്റെ കുടുംബവുമായി അഭിപ്രായ വ്യത്യാസത്തിന് കാരണമെന്നും കണ്ടെത്തി. 2022 മെയ്, സെപ്റ്റംബർ മാസങ്ങളിലും കൊലശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടതായി തെളിവുകൾ പുറത്തുവന്നു. ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ എറിന് ഒക്ടോബർ 6 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജീവപര്യന്ത ശിക്ഷയിൽ, 33 വർഷം പൂർത്തിയാകുന്നതുവരെ അവർക്കു പരോൾ ലഭ്യമാകില്ല.
Tag: 50-year-old Australian woman sentenced to life in prison for killing ex-husband’s relatives by giving him poison