Kerala NewsLatest News
ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ച് രൂപയുടെ മൂല്യം
രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചു. ഡോളറിനെതിരെയാണ് രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചത്. രാജ്യത്തെ യുഎസ് ഡോളര്‍ ദുര്‍ബലമായതും ഓഹരി സൂചികകള്‍ മികച്ചനേട്ടമുണ്ടാക്കിയതുമാണ് രൂപക്ക് നേട്ടമായത്.
18 പൈസയുടെ നേട്ടമാണുണ്ടായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ കുതിപ്പുണ്ടായി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്.
ഇതാദ്യമായി സെന്‍സെക്സ് 54,000വും നിഫ്റ്റി 16,000വും കടന്നു. രണ്ടാംദിവസവും ഓഹരി സൂചികകളില്‍ മികച്ചനേട്ടമാണുണ്ടായത്. ഏറെക്കാലം വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും നിക്ഷേപം നടത്തിയത് രൂപക്ക് ഗുണകരമായി.