5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കും: ഡോ. ശശി തരൂർ എംപി.

തിരുവനന്തപുരത്ത് കോവിഡ് 19 ന്റെ സാമൂഹ്യവ്യാപനം റിപ്പോർട്ട് ചെയ്ത സാഹ്യചര്യത്തിൽ, ക്രിട്ടിക്കൽ കണ്ടൈനമെന്റ് സോണുകളായി പ്രഖ്യാപിച്ച ശശി തരൂർ എംപിയുടെ മണ്ഡലത്തിലെ പ്രദേശങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനുള്ള നടപടികൾ എടുക്കുന്നു. ഇത് സംബന്ധിച്ച ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി സോൺ ഒന്ന് രണ്ടു മേഖലയിൽ പെട്ട തിരുവനന്തപുരം കോർപറേഷൻ, കോട്ടുകാൽ, കരിംകുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കും.
ഇതിനായി തന്റെ എം പി ഫണ്ടിൽ നിന്നും നേരത്തെ SCTIMST ടെസ്റ്റ് കിറ്റുകൾക്കായി മാറ്റി വെച്ച തുകയിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് 5000 കോവിഡ് 19 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വാങ്ങാനുള്ള നിർദേശം എം പി ഡിസ്ട്രിക്ട് കലക്ടർക്ക് നൽകി.
നിലവിൽ ഇന്ത്യയിൽ ഐ സി എം ആർ അംഗീകാരമുള്ള ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് നിർമ്മാതാവ് മാത്രമേ ഉള്ളു. ഒരു സൗത്ത് കൊറിയൻ കമ്പനിയുടെ ഇന്ത്യയിലെ നിർമ്മാണശാലയിൽ ഉണ്ടാക്കുന്നവ ആണിത്. ഡോ. ശശി തരൂർ എംപി ഇന്ത്യയിലെ സൗത്ത് കൊറിയൻ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയതായും അറിയിച്ചിട്ടുണ്ട്.
