രാജ്യത്ത് 51 ലക്ഷം രോഗികള്‍, മരണം 83,198

കൊവിഡ് വ്യാപനം രാജ്യത്ത് ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 97,894 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 1,132 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 51.18 ലക്ഷമായി ഉയര്‍ന്നു. 40.25 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 10.09 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ബാധിച്ചു 83,198 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം 11.36 ലക്ഷം ടെസ്റ്റുകള്‍ നടത്തി. മൊത്തം 6.05 കോടി ടെസ്റ്റുകളാണ് ഇതുവരെ നടത്തിയതെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
മഹാരാഷ്ടയില്‍ കൊവിഡ് ബാധിച്ചു 474 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 30883 ആയി. നിലവില്‍ 2.97 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 7.92 ലക്ഷം പേര്‍ രോഗവിമുക്തി നേടി. ആന്ധ്രാ പ്രദേശില്‍ 90279, കര്‍ണാടകത്തില്‍ 1.01 ലക്ഷം, തമിഴ്നാട്ടില്‍ 46633, ഉത്തര്‍ പ്രദേശില്‍ 67002 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ബംഗാളില്‍ 4123 പേരും തമിഴ്നാട്ടില്‍ 8559 പേരും ഉത്തര്‍ പ്രദേശില്‍ 4690 പേരും കര്‍ണാടകത്തില്‍ 7536 പേരും ഡല്‍ഹിയില്‍ 4839 പേരും ആന്ധ്രാ പ്രദേശില്‍ 5105 പേരും മരിച്ചു.
ലോകത്ത് മൂന്ന് കോടിയിലേറെ പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2.18 കോടി പേര്‍ രോഗവിമുക്തി നേടി. 9.45 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയില്‍ 2.01 ലക്ഷം പേരും ബ്രസീലില്‍ 1.34 ലക്ഷം പേരും മെക്സിക്കോയില്‍ 71,978 പേരുമാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച അമേരിക്കയില്‍ 68.28 ലക്ഷം രോഗബാധിതരുണ്ട്.