CovidDeathEditor's ChoiceHealthKerala NewsLatest NewsNews

കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം, മരണനിരക്ക് ഉയരാൻ സാധ്യത.

തിരുവനന്തപുരം: കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തുടർന്നുള്ള ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഒരു ഘട്ടത്തിൽ കൊവിഡ് പ്രതിരോധത്തിൽ കേരളം ഏറെ മുന്നോട്ട് പോയിരുന്നു. ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ ചില അനുസരണക്കേടുകൾ കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായി. സമരങ്ങൾ കൂടിയതോടെ കേസുകളും കൂടി.

കേരളത്തിൽ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേർക്ക് ഇതിനകം രോഗമുണ്ടായി. ഇതിൽ ഒരു ലക്ഷത്തിപതിനാലായിരം പേർ ഇതിനകം രോഗമുക്തരായി. പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്‍റെ നിരക്ക് വളരെ കുറയ്ക്കാൻ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവർക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍റെ നിർദേശ പ്രകാരം രോഗലക്ഷണമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുന്ന രീതി പലയിടത്തും ഉണ്ട്. അതേസമയം, കേരളത്തിൽ അത്തരം നടപടികൾ പിന്തുടരുന്നില്ല. കേരളത്തിൽ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തിൽ മരിച്ചത്. 0 .39 ശതമാനമാണ് മരണനിരക്ക്. 20-40 ഇടയിൽ ഉള്ളവർക്കാണ് കൂടുതൽ കൊവിഡ് ബാധിച്ചതെങ്കിലും മരിച്ചവരിൽ 72% പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാ നിന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ശനിയാഴ്‌ച ഏഴായിരം കവിഞ്ഞിരുന്നു. സമ്പർക്കം മൂലം രോഗം ബാധിച്ചവരുടെ എണ്ണമാകട്ടെ ആറായിരത്തിനു മേലേക്ക് എത്തിയിരിക്കുന്നു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളിലെ വർധനവ് ആശങ്കാജനകമാണ്. ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ശനിയാഴ്ച 7006 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 52,678 ആയി ഉയർന്നിരിക്കുന്നു. തിരുവനന്തപുരത്ത് തന്നെയാണ് കൂടുതലാളുകൾ ചികിത്സയിലുള്ളത്. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ ആശങ്ക ഉയർത്തുന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായിരുന്നു. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,14,530 ആയിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button