55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ ആവാഹിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും.
ചലച്ചിത്ര ലേഖനം: പെൺപാട്ട് താരകൾ
മികച്ച നടൻ; മമ്മൂട്ടി ( ഭ്രമയുഗം)
മികച്ച നടി: ഷംല ഫാത്തിമ(ഫെമിനിച്ചി ഫാത്തിമ)
മികച്ച ചിത്രം : മഞ്ഞുമ്മൽ ബോയിസ്
മികച്ച രണ്ടാമത്തെ ചിത്രം; ഫെമിനിച്ചി ഫാത്തിമ
മികച്ച നവാഗത സംവിധായകൻ; ഫാസിൽ മുഹമ്മദ്
മികച്ച ഡാൻസ്: വിഷ്ണുദാസ് – സുന്ദർ
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: സയനോര ഫിലിപ്പ് ( ബറോസ്)
മികച്ച ജനപ്രിയ ചിത്രം; പ്രേമലു
മികച്ച പിന്നണി ഗായിക: സെബാ ടോമി
മികച്ച പിന്നണി ഗായകൻ: കെ.എസ് ഹരിശങ്കർ
മികച്ച ഗാനരചയ്താവ്; ഹിരൺ ദാസ് മുരളി(വേടൻ)
മികച്ച സംഗീത സംവിധായകൻ;
മികച്ച തിരക്കഥകൃത്ത്: ചിദംബരം( മഞ്ഞുമ്മൽ ബോയിസ്)
മികച്ച സ്വഭാവ നടൻ: സിദ്ധാർഥ് ഭരതൻ
മികച്ച സംവിധായകൻ: ചിദംബരം
മികച്ച രണ്ടാമത്തെ ചിത്രം; ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രം; മഞ്ഞുമ്മൽ ബോയിസ്
പ്രത്യേക ജൂറി പരാമർശം;
നടി- നടന്മാർ
ജ്യോതിർമയി, ദർശന രാജേന്ദ്രൻ, ടൊവിനോ തോമസ്, ആസിഫ് അലി
വസ്ത്രാലങ്കാരം; സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ൻവില്ല
മേക്കപ്പ് -റോണക്സ് സേവ്യർ – ഭ്രമയുഗം, ബൊഗെയ്ൻവില്ല
ശബ്ദരൂപകല്പന – ഷിജിൻ മെൽവിൻ, അഭിഷേക് -മഞ്ഞുമ്മൽ ബോയ്സ്
സിങ്ക് സൗണ്ട് -അജയൻ അടാട്ട് -പണി
കലാസംവിധാനം-അജയൻ ചാലിശ്ശേരി -മഞ്ഞുമ്മൽ ബോയ്സ്
എഡിറ്റിംഗ് -സൂരജ് -കിഷ്കിന്ധാകാണ്ഡം
വിഷ്വൽ എഫക്റ്റ് – ARM
നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല
Tag: 55th State Film Awards announced; Mammootty wins Best Actor



