Kerala NewsLatest News
പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപനം ഇന്ന് നിയമ സഭയില്‍, കടകള്‍ ആറ് ദിവസം തുറക്കാം
തിരുവനന്തപുരം: പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് നിയമ സഭയില്‍. സംസ്ഥാനത്തെ പുതുക്കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ ആരോഗ്യമന്ത്രി ഇന്ന് നിയമസഭയില്‍ അറിയിക്കും. ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ്്് മാറ്റങ്ങള്‍ വരുന്നത്.
എന്നാല്‍ ഈ മാറ്റങ്ങള്‍ വരുന്നതോടെ വ്യാപാരികളടക്കം സമര രംഗത്തുള്ളവര്‍ പിന്മാറുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പായി ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി കാര്യങ്ങള്‍ വിശദീകരിക്കും.
ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാറ്റങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേകം ചുമതല നല്കി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു.