CrimeDeathKerala NewsLatest NewsLocal NewsNationalNews

ഇരട്ടക്കൊലക്കേസിൽ 6 പ്രതികൾ,ഒരു വനിത കസ്റ്റഡിയിൽ, ഇരട്ടക്കൊല നാല് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി, മുഖ്യ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ നാല് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. നജീബ്, ഷജിത്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ട്. കേസിലെ മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്താനിരിക്കുകയാണ്. ഇതിനിടെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരു വനിതയെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച സ്ത്രീയെ വെള്ളറടയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. ഇരട്ടക്കൊലപാതകം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്ന് കൊല നടത്തുകയായിരുന്നു. നേരത്തെ ഡിവൈഎഫ്ഐക്കാരനായ ഫൈസലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്ഐആറില്‍ ഒന്നും രണ്ടും പ്രതികളായി ചേർത്തിട്ടുള്ളത്.
പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് പറയുന്നുണ്ടെകിലും, കൊലയുടെ കാരണം രാഷ്ട്രീയവൈരാഗ്യമാണെന്ന് എഫ്ഐആറില്‍ പറയുന്നില്ല. നിയമപരമായി അങ്ങനെ പറയേണ്ടതില്ലെന്നാണ് പോലീസ് ഇത് സംബന്ധിച്ചു നൽകുന്ന വിശദീകരണം. അതേസമയം ഒന്നാം പ്രതിയായ സജീവ് ഉള്‍പ്പെടെ 9 പേര്‍ ഇതിനകം കസ്റ്റഡിയിലുണ്ട്. ഇതില്‍ സജീവ്, സനല്‍, അജിത്ത്, എന്നിവര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇരട്ടക്കൊലക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ ആണെന്ന വിവരം പുറത്ത് വന്നതോടെ തിങ്കളാഴ്ച വൈകിട്ട് തിരുവന്തപുരം ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വെമ്പായം പഞ്ചായത്തില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഇരട്ടക്കൊലക്കെതിരെ ഡി വൈ എഫ് ഐ സംസ്ഥാനത്താകെ പ്രതിഷേധ പ്രകടങ്ങൾ നടത്തി. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ യുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഞ്ചു വിളക്കിൽ നിന്ന് തുടങ്ങിയ മാർച്ച് ഷാഫി പറമ്പിലിൻ്റെ ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി, ജിഞ്ചു ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പാലക്കാട് തത്തമംഗലത്ത് സി പി ഐ എം പ്രവർത്തകർ നടത്തിയ പ്രതീഷേധ മാർച്ച് സംഘർഷത്തിനിടയാക്കി. തത്തമംഗലത്തെ കോൺഗ്രസ്‌ ഓഫീസ് പ്രതിഷേധക്കാർ തകർത്തു. കല്ലേറിൽ പാർട്ടി ഓഫീസിന്റെ ചില്ലുകൾ തകർന്നു. മണ്ഡലം പ്രസിഡന്റ്‌ ഓഫീസിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ നൂറുകണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button