Latest NewsNationalNews

പരാതി നല്‍കിയത് എട്ടാം ക്ലാസുകാരന്‍,വേപ്പ് മരം മുറിച്ച കുറ്റത്തിന് 62000 രൂപയുടെ പിഴ ചുമത്തി വനം വകുപ്പ്

ഹൈദരാബാദ് : കെട്ടിട നിര്‍മ്മാണത്തിന് തടസമായി നിന്ന നാല്‍പ്പത്തി രണ്ട് വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ വേപ്പ് മുറിച്ചതിന് 62000 രൂപയുടെ പിഴ ചുമത്തി വനം വകുപ്പ്. ഹൈദരാബാദിന് സമീപം സൈദാബാദിലാണ് സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് വേപ്പ് മരം മുറിച്ചതിനെതിരെ വനം വകുപ്പിന് പരാതി നല്‍കിയത്.

മരം മുറിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന്‍ വനം വകുപ്പിന്റെ നമ്ബരില്‍ വിളിച്ച്‌ പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാലു പതിറ്റാണ്ട് പഴക്കമുള്ള മരമാണ് മുറിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

അനുമതിയില്ലാതെ മരം മുറിച്ചതിനാണ് വനം വകുപ്പ് പിഴ ചുമത്തിയിരിക്കുന്നത്. 62,075 രൂപ പിഴ ചുമത്തിയത്. മരം മുറിച്ച സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിന് എട്ടാം ക്ലാസുകാരനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button