Latest NewsNationalNews
മഞ്ചഹള്ളിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി

കൽപ്പറ്റ: കർണ്ണാടക അതിർത്തിയായ മഞ്ചഹള്ളിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി. മയക്ക് വെടി വെച്ചാണ് കടുവയെ പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ പ്ലസ് ടൂ വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവ ആക്രമിച്ചത്.
ഗുരുതര പരുക്കേറ്റ രണ്ടു പേരും കഴിഞ്ഞ ദിവസം മരിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ താപ്പാനകൾ ഉൾപ്പടെയുളള തിരച്ചിൽ സംഘം രണ്ടു ദിവസമായി കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
മഞ്ചഹള്ളിയിലെ കാപ്പിത്തോട്ടത്തിൽ നിന്നാണ് വനം വകുപ്പ് കടുവയെ മയക്ക് വെടി വച്ച് പിടിയത്. കടുവയെ മൈസൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി. പ്രദേശവാസികൾ കടുവയെ ഭയന്ന് വലിയ ആശങ്കയിലായിരുന്നു.