CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
കൊല്ലത്ത് 7വയസുകാരിയെ പീഡിപ്പിച്ചു, ബന്ധുവായ 35കാരന്‍ അറസ്റ്റില്‍

അഞ്ചലില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ ബന്ധുവായ 35കാരനാണ് അറസ്റ്റിലായത്. പ്രതിയ്ക്ക് എതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്.
മാസങ്ങളായി ഇയാള്‍ കുട്ടിയ പീഡിപ്പിച്ചുവരികയയായിരുന്നു. പീഡനം സഹിക്കവയ്യാതെ കുട്ടി മാതാവിനോട് പറയുകയായിരുന്നു തുടര്‍ന്ന് മാതാവ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചിരുന്നു. ചൈല്‍ഡ് ലൈന്‍ അഞ്ചല്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ അഞ്ചല്‍ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. അഞ്ചല്‍ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.