CrimeEditor's ChoiceGulfKerala NewsLatest NewsNationalNews
ചെന്നൈയിൽ 72.6 ലക്ഷത്തിന്റെ സ്വർണവേട്ട, മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം.

ചെന്നൈ/ ദുബൈയിൽ നിന്നും എത്തിയ യാത്രക്കാർ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 72.6 ലക്ഷം രൂപ വിലവരുന്ന സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
രണ്ട് യാത്രക്കാരും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്.1.42 കിലോ സ്വർണമാണ് ഇവർ കുഴമ്പ് രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
ഇവരിൽനിന്നും സിഗരറ്റ്, സ്മാർട്ട് ഫോണുകൾ, ലാപ്ടോപുകൾ, മദ്യം എന്നിവയും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് മാത്രം 12.4 ലക്ഷം രൂപ വിലവരും.