എം.സി കമറുദ്ദീന്‍ എം.എല്‍.എയ്‌ക്കെതിരെ 77 കേസുകൾ ആയി.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാൻ എം.സി കമറുദ്ദീന്‍ എം.എല്‍.എയ്‌ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശിയായ ഫൈസലിന്റെ പരാതിയിൽ പയ്യന്നൂര്‍ പൊലീസ് ആണ് കേസെടുത്തത്. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം. സി കമറുദ്ദീനെതിരെയുള്ള കേസുകളുടെ എണ്ണം 77 ആയി.
ഒരു കോടി രൂപയാണ് നിക്ഷേപിച്ചതെന്നു ഫൈസല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നു. അതേസമയം എം. സി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരുന്നു. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി.എസ്.ടി ഇന്റലിജന്റസ് വിഭാഗം ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകളില്‍ നടത്തിയ റെയിഡില്‍ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജി.എസ്.ടി വകുപ്പ് ചുമത്തിയ തുക ഇതുവരെ എം.സി കമറുദ്ദീന്‍ അടച്ചിട്ടില്ല.
കഴിഞ്ഞ ദിവസം എം.എല്‍.എക്കെതിരെ നീലേശ്വരം സ്വദേശി സബീനയുടെ പരാതിയിലായിൽ ഒരു കേസ് എടുത്തിരുന്നു. ഇവര്‍ 38 പവന്‍ സ്വര്‍ണമാണ് നിക്ഷേപിച്ചിരുന്നത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിനെ തുടര്‍ന്ന് എം.എല്‍.എ എം.സി കമറുദ്ദീനെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മുസ്‌ലിം ലീഗ് നീക്കിയിരുന്നു. നിക്ഷേപകര്‍ക്ക് ആറുമാസത്തിനകം പണം തിരികെ നല്‍കണമെന്നും കമറുദ്ദീനോട് ലീഗ് ആവശ്യപ്പെട്ടിരിക്കുകയാണ്.