Latest NewsNationalNews

ട്വിറ്ററിനെതിരെ പോക്സോ കേസെടുക്കാന്‍ ബാലാവകാശ കമീഷന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെ പോക്സോ കേസെടുക്കാന്‍ ദേശീയ ബാലാവകാശ കമീഷന്‍ നിര്‍ദേശം. ഡല്‍ഹി പൊലീസിനാണ് ബാലാവകാശ കമീഷന്‍ നിര്‍ദേശം നല്‍കിയത്. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളുടെ ലിങ്കുകള്‍ ട്വിറ്റിലുണ്ടെന്ന പരാതിയിലാണ് കമീഷന്‍റെ നടപടി.

ട്വിറ്ററിനോട് ചില വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. ബാലാവകാശ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ട്വിറ്ററിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം.

ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്ന് ഐ.ടി മന്ത്രാലയത്തോട് ബാലാവകാശ കമീഷന്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് സ്ഥിരീകരിച്ച ശേഷം മാത്രം ട്വിറ്ററിന്‍റെ വിലക്ക് നീക്കിയാല്‍ മതിയാകും. വിഷയത്തില്‍ ഐ.ടി മന്ത്രാലയം ഇടപെടണമെന്നും ബാലാവകാശ കമീഷന്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button