വ്യോമസേനയ്ക്ക് ശക്തിപകരാൻ 83 തേജസ് പോർ വിമാനങ്ങൾ കൂടി

ന്യൂഡൽഹി/ ഇന്ത്യൻ വ്യോമസേനയ്ക്ക് ശക്തിപകരാൻ 83 തേജസ് വിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രമന്ത്രിസഭാ സമിതി 48000 കോടി രൂപയുടെ കരാറിന് അനുമതി നൽകി. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ നിന്നാണ് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിക്കുകയായിരുന്നു. കരാറിൽ 73 എൽ,സി.എ തേജസ് എം..കെ 1 എ യുദ്ധവിമാനങ്ങളും 10 എൽ.സി.എ തേജസ് എം.കെ 1 ട്രെയിനർ വിമാനങ്ങളുമാണ് ഉൾപ്പെടുന്നത്. ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്ന കരാറാണിതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
വരും വർഷങ്ങളിൽ തേജസ് വ്യോമസേനയുടെ നട്ടെല്ലാകും.ഈ കരാർ ഇന്ത്യൻ പ്രതിരോധ നിർമാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്റെ ഒരു ഗെയിം ചെയിഞ്ചറായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. 40 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിർമിച്ച ജെറ്റുകൾ അടുത്ത ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയിൽ എത്തിച്ചേരുന്നത്. തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രൻ കഴിഞ്ഞ വര്‍ഷം മേയില്‍ വ്യോമസേനയുടെ ഭാഗമായി. കോയമ്പത്തൂരിനു സമീപം സുളുരിലെ നമ്പര്‍ 18 സ്‌ക്വാഡ്രൻ ‘ദ ഫ്‌ളൈയിങ് ബുള്ളറ്റി’ലാണ് ഈ പോര്‍വിമാനങ്ങള്‍ ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്.