98 സി.സി സ്‌കൂട്ടർ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തിക്കാൻ; കൈനറ്റിക് ഗ്രീന്‍.

ഒരുകാലത്ത് ഇന്ത്യയിലെ പുതുതലമുറയുടെ ഹരമായിരുന്നു കൈനറ്റിക്-ഹോണ്ട കൂട്ടുകെട്ടില്‍ ഇറങ്ങിയ ഡി.എസ് ടൂ സ്‌ട്രോക്ക് സ്‌കൂട്ടറുകള്‍. 1984ല്‍ പുറത്തിറങ്ങിയ 98 സി.സി സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കൈനറ്റിക് ഗ്രീന്‍. ഡി.എസ് സ്‌കൂട്ടറിന്റെ യഥാര്‍ത്ഥ ഡിസൈന്‍ നിലനിറുത്തി പുതുതലമുറ ഫീച്ചറുകളും ചേര്‍ത്ത വാഹനം ഇന്ത്യയിലെ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള ബജാജ് ചേതക്, ടി.വി.എസ് ഐക്യൂബ് പോലുള്ള മോഡലുകളിലേത് പോലെ ഹബ്ബ് മൗണ്ടഡ് മോട്ടോറാണ് ഇതിലുമുള്ളത്. പെര്‍ഫോമന്‍സിനേക്കാള്‍ പ്രായോഗികതക്ക് മുന്‍തൂക്കം നല്‍കുന്ന ഡിസൈനാണിത്. വാഹനത്തിന്റെ ബാറ്ററി ശേഷി, റേഞ്ച്, മോട്ടോര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മുന്നിലും പിന്നിലും 12 ഇഞ്ച് ടയര്‍ നല്‍കിയിട്ടുണ്ട്. ഫാമിലി സ്‌കൂട്ടറെന്ന നിലയില്‍ വിപണിയിലെത്തിക്കുന്ന മോഡല്‍ ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി വാഹനം വിപണിയിലെത്തിയേക്കാം