Kerala NewsLatest NewsLocal NewsNews
ഡ്രൈവിങ് സ്കൂളുകൾ അടുത്ത തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും.

സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകൾ അടുത്ത തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തനം തുടങ്ങാമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ ആണ് അറിയിച്ചത്. ഒരാളെ മാത്രമേ പരിശീലനത്തിനായി ഒരു സമയം വാഹനത്തിൽ കയറ്റാവൂ. തിങ്കളാഴ്ചക്കുള്ളിൽ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൗണും കാരണം ഡ്രൈവിങ് സ്കൂളുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്‍റെ ഭാഗമായാണ് ഡ്രൈവിങ് സ്കൂളുകള്‍ക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നല്‍കിയിട്ടുള്ളത്.