ജലീലിനെ കരുവാക്കി കോടിയേരിയുടെ രാഷ്ട്രീയ തന്ത്രം.

മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സിപിഎം സെക്രട്ടേറിയറ്റ്
രംഗത്ത്. രാജ്യവ്യാപകമായി എൻഫോഴ്സ്മെന്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇഡി എന്നതു പ്രസക്തമാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മന്ത്രി ജലീലിൽ നിന്നും വിവരം തേടിയത് ഡൽഹിയിൽ ഇഡി മേധാവി പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്നാണ്
സി പി എം പറയുന്നത്. ഇത് പത്രക്കാരോടും, മാധ്യമങ്ങളെയും അറിയിച്ചത് തെറ്റായി പോയെന്നാണ് സി പി എം പറയുന്നതിന്റെ അർഥം. സ്വന്തം മകൻ ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റിന്റെ മുന്നിൽ കുടുങ്ങിയിരിക്കുകയും, നാർക്കോട്ടിക് ബ്യൂറോ മയക്കു മരുന്ന് കള്ളക്കടത്തുമായി ബന്ധപെട്ടു അന്വേഷണത്തിനായി ചോദ്യം ചെയ്യാനും ഇരിക്കുമ്പോഴാണ് എൻഫോഴ്‌സ്‌മെന്റിനെതിരെ ഇക്കാര്യത്തിൽ മന്ത്രി ജലീലിനെ, കോടിയേരി കരുവാക്കിയിരിക്കുകയാണ്.
സ്വർണക്കടത്ത് കേസ് മുതൽ ഉയർന്ന എല്ലാ പ്രശ്നങ്ങളിലും എത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും, മറ്റു ചില സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതു പോലെ അന്വേഷണ ഏജൻസികളെ തടയുന്ന സമീപനം എൽഡിഎഫ് സർക്കാരിനില്ല എന്നും, ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം തന്നെയാണ് ഈ നിലപാടിൽ പ്രതിഫലിക്കുന്നതെന്നുമാണ് സി പി എമ്മിന്റെ പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നപോലെ, ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം പ്രസ്താവന ഇറക്കിയ കോടിയേരിയുടെ മകൻ ബിനീഷിനു പോലും ഇല്ല എന്ന് കോടിയേരി ബാലകൃഷ്ണന് പോലും അറിയാം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ സി പിഎം പ്രസ്താവന ഇറക്കി തടിയൂരാം എന്ന രാഷ്ട്രീയ തന്ത്രമാണ് കോടിയേരി ഇക്കാര്യത്തിൽ നോക്കുന്നത്. ഇത്തരം തന്ത്രങ്ങൾ കോടിയേരി മെനയുമ്പോൾ കൊടിയേരിബാലകൃഷന്റെയും, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെയും, മുഖ്യന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ഉൾപ്പടെ ഉള്ളവരുടെ കുടുംബാംഗങ്ങൾ പോലും, കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്ന വസ്തുത കോടിയേരി അറിയുന്നില്ലേ എന്നാണ് മനസിലാകാത്തതായിട്ടുള്ളത്.