CovidDeathEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
കൊവിഡ് ബാധിച്ച് കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു; ഇന്ന് മൂന്ന് മരണം

കൊവിഡ് ബാധിച്ച് കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതുള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്. വയനാട്ടില്‍ ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ് മരിച്ചത്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടരയോടെയാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഐസിയുവില്‍ ആയിരുന്നു.
ഇടുക്കിയില്‍ മുളകരമേട് സ്വദേശി ചന്ദ്രന്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.