Editor's ChoiceGulfKerala NewsLatest NewsLaw,Local NewsNationalNews

തിരുവനന്തപുരം വിമാനത്താവള ലേലത്തിൽ പരാജയപ്പെട്ട ശേഷം ഹർജിയുമായി വരാൻ സംസ്ഥാനത്തിന് അവകാശമില്ലെന്ന് കേന്ദ്രസർക്കാർ

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം നയപരമായ തീരുമാനമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കി വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നേരത്തെ ലേല നടപടികൾ സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളിയ കോടതി കേന്ദ്രത്തോട് നിലപാട് തേടിയിരുന്നു.
വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കുന്നത് തങ്ങളുടെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിർക്കുന്നത് ശരിയല്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. ഈവാദം അംഗീകരിച്ചാണ് സ്റ്റേ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയത്.തുടർന്ന് കേന്ദ്ര സർക്കാരിനോട് നിലപാട് തേടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം സത്യവാങ്ങ് മൂലം സമർപ്പിച്ചത്.
വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകി അതിൽ നിന്ന് ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക ഇളവുകളോടെ ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹർജിയുമായി വരാൻ കേരളത്തിന്‌ അവകാശമില്ലെന്നും കേന്ദ്രസർക്കാർ സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങൾ കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന വിഷയമല്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കേസ് പരിഗണിക്കേണ്ടത് സുപ്രീം കോടതിയാണെന്നും വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ പറഞ്ഞു.
‘ പൊതുജന താത്പര്യം കൂടി പരിഗണിച്ചാണ് വിമാനത്താവളം പാട്ടത്തിന് നൽകാനുള്ള തീരുമാനമെടുത്തതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് കെഎസ്‌ഐഡിസിക്ക് ലേലത്തിൽ പങ്കെടുക്കുന്ന പ്രത്യേക ഇളവുകളോടെ അനുമതി നൽകിയിരുന്നു. സംസ്ഥാന സർക്കാരിന് കീഴിലെ കമ്പനിയായ കെഎസ്‌ഐഡിസിക്ക് ലേലത്തിൽ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.
രണ്ടാമത് എത്തിയ കെ എസ്‌ ഐ ഡി സി
യെക്കാൾ വൻ തുകയാണ് ഒന്നാമതുള്ള അദാനി നിർദേശിച്ചത്. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കിൽ രണ്ടാമതുള്ള കെഎസ്‌ഐഡിസിക്ക് കരാർ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്രത്തിന്റെ ഇളവ്. അൻപത് വർഷത്തേക്കുള്ള പാട്ടമാണെന്നും അതിന് മുൻകൂർ അനുമതി ഉണ്ടായിരുന്നു എന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
അതേ സമയം തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റീസ് കെ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഒഴിവായി.കേസ് മറ്റൊരു ബഞ്ചിന്റെ പരിഗണനക്ക് അയച്ചു. തിരുവനന്തപുരം വിമാനത്താവളം കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെ ലേലനടപടികൾ സുതാര്യമായിരുന്നില്ലെന്നും പല ലേലവ്യവസ്ഥകളും അദാനിയെ സഹായിക്കുന്നതിനായിരുന്നുവെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2003ൽ വിമാനത്താവളം സംസ്ഥാന സർക്കാരിനോ സർക്കാരും വിവിധ സ്ഥാപനങ്ങൾ ചേർന്നുള്ള കൺസോർഷ്യത്തിനോ കൈമാറുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നുവെന്നും കോടതിയിൽ ബോധിപ്പിച്ചു. അദാനി ഗ്രൂപ്പ്, കേന്ദ്രസർക്കാർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button