സീരിയൽ നടി മുങ്ങി, കേസന്വേഷണം വഴി മുട്ടി.

സീരിയൽ നടിക്ക് ഉന്നതങ്ങളിൽ ബന്ധം ഉള്ളതിനെ തുടർന്ന് റംസി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം വഴി മുട്ടുന്നു. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിൽ മനംനൊന്ത് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമിക്കുന്നതായി റംസിയുടെ കുടുംബം പരാതിപ്പെടുന്നു. കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റിംസിയുടെ കുടുംബം പരാതി നൽകും.
പ്രധാന പ്രതിയായ ഹാരീസ് മുഹമ്മദിൽ അന്വേഷണം ഒതുക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരിൽ ഒരാളെ മാത്രമാണ് പൊലീസിനു ചോദ്യം ചെയ്യാനായത്. പ്രതിസ്ഥാനത്തുള്ള സീരിയൽ നടി ലക്ഷ്മി പ്രമോദിനെ ഒരിക്കൽ മാത്രമാണ് പോലീസിന് വിളിപ്പിക്കാൻ പോലും ആയത്.
നടി ഒളിവിൽ പോയെന്നാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തെളിവുകൾ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവർത്തിക്കുന്നു. മകൾക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് റിയിംസിന്‌ടെ പിതാവ് റഹീം പറഞ്ഞിട്ടുള്ളത്.