CovidEditor's ChoiceHealthKerala NewsLatest NewsNews
കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി.

കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് പോലീസിന് കർശന നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈകോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നതാണ്. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കാതെയുള്ള സമരങ്ങൾ അനുവദിക്കരുതെന്ന് ഹൈകോടതി സർക്കാറിനോട് നിർദേശിച്ചിരുന്നു. ഇക്കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നതാണ്.