CovidEditor's ChoiceHealthLatest NewsLocal NewsNationalNews
കോവിഡിനെതിരായ മരുന്ന് ഫാർമസികളിൽ എത്തിക്കാനൊരുങ്ങി റഷ്യ

കോവിഡിനെതിരായ മരുന്ന് ആദ്യമായി ഫാർമസികളിൽ എത്തിക്കാനൊരുങ്ങിയിരിക്കുകയാണ് റഷ്യ. ചെറിയ രോഗലക്ഷണങ്ങളുള്ള രോഗികൾക്കായി ആർഫാമിന്റെ കൊറോണവിർ എന്ന മരുന്നാണ് റഷ്യ നൽകാൻ തീരുമാനിച്ചത്. അടുത്തയാഴ്ചയോടെയാണ് മരുന്ന് ഫാർമസികളിൽ എത്തുക.
അവിഫിർ എന്ന കൊവിഡ് മരുന്നിന് റഷ്യ പച്ചക്കൊടി കാണിച്ചിരുന്നു. ജപ്പാനിൽ വികസിപ്പിച്ച ഫാവിപിറവിർ എന്ന മരുന്നിനെ അടിസ്ഥാനമാക്കിയാണ് രണ്ട് മരുന്നുകളും വികസിപ്പിച്ചിരിക്കുന്നത്. ഫാവിപിറവിർ വൈറസ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നാണ്.
ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിന് ശേഷമാണ് മരുന്നിന് അനുമതി ലഭിക്കുന്നത്. 168 രോഗികളിലാണ് കൊറോണവിർ പരീക്ഷിച്ചത്. റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പൂട്നിക്ക് 5നായി നിരവധി അന്താരാഷ്ട്ര കരാറുകളും റഷ്യ ഒപ്പുവച്ചിട്ടുണ്ട്.