പൊലീസ് ട്രെയിനിയുടെ മരണം,അധികൃതരുടെ അനാസ്ഥയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ.

തൃശൂർ പൊലീസ് അക്കാദമിയിൽ പൊലീസ് ട്രെയിനിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാർ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. പൊലീസ് അക്കാദമിയിൽ പിസിആർ പരിശോധന നടത്തുന്നതിൽ കാലതാമസമുണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സെപ്റ്റംബർ 13 ന് കൊവിഡ് സ്ഥിരീകരിച്ച ശേഷം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു ദിവസം വൈകിയാണ് ഹരീഷിനെ ക്യാമ്പിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് കുടുംബത്തെ
അധികൃതർ അറിയിക്കുന്നത്. എന്നാൽ, മരണ സർട്ടിഫിക്കറ്റിൽ ന്യുമോണിയയെന്ന് രേഖപ്പടുത്തിയത് സംശയത്തിന് ഇടയാക്കുകയായിരുന്നു. കൃത്യസമയത്ത് ആംബുലൻസ് ലഭ്യമാക്കിയില്ലെന്നും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്. മെഡിക്കൽ കോളജ് ആശുപത്രിയിലും മതിയായ പരിചരണം ലഭിച്ചില്ല. അതേസമയം, സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ് അക്കാദമി നൽകുന്ന വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഹരീഷ് കുമാറിന്റെ ബന്ധുക്കൾ കത്ത് നൽകിയിരിക്കുകയാണ്.