DeathEditor's ChoiceGulfKerala NewsLatest NewsLocal NewsNews
ദുബായിൽ സ്വിമ്മിങ് പൂളിൽ മലയാളി യുവാവ് മരിച്ച നിലയിൽ

ദുബൈ: മലയാളി യുവാവിനെ ദുബൈയിൽ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെങ്കള സ്വദേശിയെ ശനിയാഴ്ച്ച ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമ്മയുടെയും മകൻ അജീർ പാണൂസ് (അബ്ദുൽ അജീർ41) ആണ് മരിച്ചത്. ദുബൈ ശൈഖ് പാലസിൽ ജീവനക്കാരനായിരുന്നു അജീർ.
സ്വിമ്മിങ് പൂളിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഹൃദയാഘാതം സംഭവിച്ച് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം, മൃതദേഹം ബർദുബൈ പൊലീസ് ഇൻക്വസ്റ്റ് നടത്തി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി.
അജീറിന്റെ സഹോദരൻ ഹാരിസ് പാനൂസ് ജനുവരിയിൽ ദുബൈയിൽ മരിച്ചിരുന്നു. മറ്റ് സഹോദരങ്ങൾ: സാജൈിദ്, അബ്ദുൽ റഹ്മാൻ, സുഫൈർ.