CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews
രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ; ഇളവുകൾ ഇങ്ങനെ

രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാനാകും.
കണ്ടെയിൻമെൻറ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒൻപത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിലെത്താം.
രാജ്യത്തെ സ്കൂളുകളും കോളേജുകളും ഇന്ന് മുതൽ ഭാഗികമായി തുറക്കും; ഒമ്ബത് മുതൽ 12വരെയുള്ള ക്ലാസുകൾക്കും കോളേജുകൾക്കുമാണ് പ്രവർത്തനാനുമതി
പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ കേരളത്തിൽ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം. ഗവേഷക വിദ്യാർത്ഥികൾക്ക് ലാബ് സൗകര്യങ്ങൾ ഉപയോഗിക്കാനാകും. ഓപ്പൺ എയർ തീയേറ്ററുകൾക്കും ഇന്നുമുതൽ പ്രവർത്തനാനുമതി ഉണ്ട്.