വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ കേസ്സെടുത്തതോടെ മുങ്ങി.

പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ അറബി കോളേജ് അധ്യാപകൻ ബലാത്സംഗം ചെയ്തതായി പരാതി. മലപ്പുറം ജില്ലയിലെ കൽപകഞ്ചേരിയിൽ ആണ് സംഭവം.സംഭവത്തിൽ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ അധ്യാപകൻ ഒളിവിൽ പോയി.അറബികോളേജ് അധ്യാപകനായ കൽപകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയായ സലാഹുദ്ദീൻ തങ്ങളാണ് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയത്.
അധ്യാപകൻ ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി ഈ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.എന്നാൽ പെൺകുട്ടിക്ക് വീട്ടുകാർ വിവാഹം ആലോചിച്ചപ്പോൾ പെൺകുട്ടി നിരസിച്ചു.ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.സംഭവം അറിഞ്ഞയുടനെ തന്നെ വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം സത്യമാണെന്നറിഞ്ഞതോടെ ചൈൽഡ് ലൈൻ കൽപകഞ്ചേരി പൊലീസിന് പരാതി കൈമാറി.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിരിക്കുന്നത്. മറ്റ് പെൺകുട്ടികളേയും ഇയാൾ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൽപകഞ്ചേരി പൊലീസ്.