ആറ് മലകള്‍ പിടിച്ചെടുത്ത് ചൈനയെ ഞെട്ടിച്ച് ഇന്ത്യ.

കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ ആറ് മലകള്‍ പിടിച്ചെടുത്തത് ചൈനീസ് സൈന്യത്തിന് കനത്തപ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം വിജയച്ചുവട് വെച്ചു. 1962ലെ യുദ്ധത്തില്‍ നഷ്ടമായ റെസാങ്‌ലാ, റസെന്‍ ലാ എന്നിവയ്ക്ക് പുറമേ മഗര്‍ ഹില്‍, ഗുരുങ് ഹില്‍, മൊക്പാരി, ഫിംഗര്‍ നാലിലെ ചൈനീസ് പോസ്റ്റിന് മുകളിലെ മല എന്നിവയും ഇന്ത്യന്‍ സൈന്യം പിടിച്ചെടുതത്വത്തിൽ പെടും. ചൈനീസ് ദേശീയപാതയെ വരെ ലക്ഷ്യമിടാന്‍ സാധിക്കുന്നതാണ് പുതിയ പോസ്റ്റുകള്‍. 1962 ൽ നഷ്ടമായ സ്ഥലങ്ങൾ പിടിച്ചെടുത്തതോടെ ഇന്ത്യക്കിത് കാത്തിരുന്ന പ്രതികാരത്തിന്റെ വിജയം കൂടിയായി.
മാസങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഏറെ മേല്‍ക്കൈ നേടിക്കൊടുത്ത നടപടികളാണിത്. ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ടാം വാരം വരെ നടത്തിയ സൈനിക നീക്കങ്ങളിലൂടെയാണ് നിര്‍ണായക ഉയരങ്ങളില്‍ ഇന്ത്യ സൈനികപോസ്റ്റുകള്‍ സ്ഥാപിച്ചത്. ചൈനീസ് സൈന്യം ഇവിടങ്ങള്‍ ലക്ഷ്യമിട്ട്മുന്നോട്ടു പോയതോടെയാണ് ഇന്ത്യന്‍ സൈനികര്‍ മലമുകളുകളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചത്. ഇതോടെ സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ സൈന്യത്തിന് വലിയ മുന്‍തൂക്കവും ലഭിച്ചു.
ആകാശത്തേക്ക് നിരവധി തവണ വെടിയുതിർത്താണ് ചൈനീസ് സൈനികരെ പിന്തിരിപ്പിച്ചത്. പാങ്ങ്‌ഗോങ്ങ് തടാകത്തിന്റെ വടക്കന്‍ തീരത്തെ മലകളുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമത്തെയും വെടിയുണ്ടകള്‍ കൊണ്ടാണ് ഇന്ത്യ നേരിട്ടത്.ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തതോടെ റെസാങ്‌ലായിയും റെചന്‍ ലായിലും മൂവായിരത്തോളം സൈനികരെ ചൈന അധികമായി വിന്യസിച്ചു.