CinemaCrimeDeathEditor's ChoiceKerala NewsLatest NewsLaw,Local NewsMovieNationalNews
സുശാന്ത് സിംഗിൻ്റെ മരണം: നടി ദീപിക പദുകോണിനെ ചോദ്യം ചെയ്തേക്കും

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നടി ദീപികാ പദുക്കോണിനെ ചോദ്യം ചെയ്തേക്കും. നാഷണല്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ (എന്‍.സി.ബി) ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചവരുടെ ചാറ്റിൽ നിന്നും ലഭിച്ച 'ഡി' എന്ന കോഡ് ദീപിക പദുകോണിനെയും 'കെ' എന്നീ കോഡ് ഖ്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി ജീവനക്കാരി കരിഷ്മയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.ഇതാണ് ദീപികയിലേക്ക് അന്വേഷണം നീളാൻ കാരണം.'
കരീഷ്മയെ ബുധനാഴ്ച്ച നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. ഇതിൻ്റെ തുടർച്ചയായി ദീപികയെയും ചോദ്യം ചെയ്യലിന് വിളിച്ചേക്കുമെന്നാണ് സൂചന.സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തി
യുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. റിയ ചക്രബര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാൻ, രാകുല്‍ പ്രീത് സിങ് എന്നിവരെ എന്‍.സി.ബി ചോദ്യം ചെയ്തേക്കും.
ജൂൺ 14 നാണ് സുശാന്തിനെ മുംബയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റിയയ്‌ക്കെതിരെ നടന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റിയയുടെ ഫോണിൽ മയക്കുമരുന്ന് വാങ്ങുന്നതിനെക്കുറിച്ചുള്ള ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.