സ്വർണ്ണക്കടത്തുകേസിൽ സത്യം പുറത്ത് വരണമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം- രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തു കേസിലെ സത്യം പുറത്തു വരണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ അതിനുള്ള സാഹചര്യം ഒത്തു വന്നിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തുമായി കെ.ടി ജലീലിന് ഒരു ബന്ധവുമില്ലന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീല്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിട്ടുണ്ട്. ഇത് തന്നെയാണ് പ്രതിപക്ഷവും പറഞ്ഞ് കൊണ്ടിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. അപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കു സത്യസന്ധമായ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നവേളയില്‍ ഇടത് അംഗങ്ങള്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്കും നശീകരണങ്ങള്‍ക്കും പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുന്നതു വരെ കേസ് തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അഴിമതികള്‍ സി ബി ഐ അന്വേഷിക്കുക, സ്വര്‍ണ്ണകള്ളക്കടത്ത് നടത്തിയ മന്ത്രി ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടി ഉദ്ഘാടനം സെക്രട്ടേറിയറ്റ് നടയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.