Editor's ChoiceGulfKerala NewsLatest NewsLocal NewsNationalNews

ഖുറാൻ കൊണ്ടുവന്നത് മുഖ്യമന്ത്രി ന്യായീകരിച്ചു.

ഖുറാൻ കൊണ്ടുവന്നത് ശരിയായ മാർഗത്തിലാണ്. നിങ്ങൾ സ്വർണക്കടത്തിന് പിന്നാലെ ചെല്ലൂ, എന്തിനാണ് ഖുറാന്റെ പിന്നാലെ പോകുന്നത്? ഖുറാൻ എന്ത് പിഴച്ചുവെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. സ്വർണ്ണക്കടത്തു കേസിൽ ജലീലിനെ രക്ഷിക്കാൻ സർക്കാർ വർഗീയത പറഞ്ഞുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.ഖുറാനെ തൊട്ട് പൊള്ളി നിൽക്കുന്നത് കൊണ്ടാണ് പ്രതിപക്ഷം ഇങ്ങനെ ഒരോന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ലീഗ് ഉൾപ്പെടെയാണ് സ്വർണക്കടത്ത് വിവാദത്തിൽ ഖുറാനെ പ്രചരണവിഷയമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെയാണ് ഖുറാന്റെ മറവിൽ മന്ത്രി സ്വർണക്കടത്തു നടത്തിയെന്ന ആരോപണം ലീഗ് ഉൾപ്പെടെയുളള പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത് . സി.പി.എം ഖുറാന്റെ മറവിൽ രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ സി.പി.എമ്മും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് എൻഐഎ സി ആപ്റ്റിൽ പരിശോധന നടത്തിയ പിറകെയായിരുന്നു മുഖ്യന്റെ പ്രതികരണം. പ്രോട്ടോക്കോൾ ലംഘനം നടത്തിയാണ് മന്ത്രി കെ.ടി. ജലീൽ ഖുർആൻ കൈപ്പറ്റിയത്. ഇതിനുള്ള തെളിവുകൾ എൻ ഐ എ ശേഖരിക്കുന്നത് വ്യക്തമായ നിയമ നടപടികൾക്ക് തന്നെയാണ്. യുഎഇ കോൺസുലേറ്റിൽ നിന്ന് വിതരണം ചെയ്ത മതഗ്രന്ഥങ്ങൾ മന്ത്രി കെ ടി ജലീലിന്റെ നിർദ്ദേശപ്രകാരം സി ആപ്ടിലാണ് എത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സിആപ്റ്റ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവന്ന 32 പാക്കറ്റ് ഖുർ ആൻ വിമാനത്താവളത്തിൽ നിന്നും സിആപ്റ്റിൽ എത്തിച്ച് അവിടുത്തെ വാഹനങ്ങളിലാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. ഇക്കാര്യത്തിൽ കസ്റ്റംസ് ശേഖരിച്ച വിവരങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് എൻഐഎ പരിശോധന ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് സ്റ്റോർ കീപ്പർമാർ അടക്കമുള്ളവരുടെ മൊഴിയും എൻഐഎ രേഖപ്പെടുത്തി. മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനങ്ങളുടെ വിശദാംശങ്ങളും ശേഖരിച്ചു. അതേസമയം ഖുർആനിന്റെ മറവിൽ ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ച് കള്ളക്കടത്ത്, ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നത് സംബന്ധിച്ചും എൻഐഎ അന്വേഷണം നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ കഴിഞ്ഞ ദിവസം എൻഐഎ ചോദ്യം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button