CinemaCrimeDeathEditor's ChoiceLatest NewsMovieNationalNews
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിയയുടെ സഹോദരൻ ഷൊവിക് ചക്രവർത്തിയുടെ ജാമ്യാപേക്ഷയിലും വാദം കേൾക്കും. ഇരുവരുടെയും ജാമ്യാപേക്ഷ മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയും, പ്രത്യേക സെഷൻസ് കോടതിയും നേരത്തെ തള്ളിയിരുന്നു.
എന്നാൽ, സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദി, ടാലന്റ് മാനേജർ ജയ സാഹ എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞദിവസം നടന്ന ചോദ്യംചെയ്യലിൽ ജയ സാഹയിൽ നിന്ന് ബോളിവുഡിലെ ലഹരിമരുന്ന് ശൃംഖലയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.