സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗത്തിന് കേസ്

പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു.നടി പായൽ ഘോഷ് നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വെർസോവ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനൊപ്പം നേരിട്ടെത്തിയാണ് പായൽ ഘോഷ് രേഖാമൂലം പരാതി നൽകിയത്. പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ 361 (ബലാത്സംഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക), 341(ബലപ്രയോഗത്തിലൂടെ തടഞ്ഞു വയ്ക്കുക), 342 (തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വെക്കുക) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തുന്നത്.എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലായിരുന്നു പായലിൻ്റെ വെളിപ്പെടുത്തൽ. തന്നെ ലൈം
ഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിച്ചു.
അനുരാഗിൽ നിന്നുമുണ്ടായ അനുഭവം താരത്തെ മാനസീകമായി തളർത്തിയെന്നും കാര്യങ്ങൾ തുറന്നു പറയാനുള്ള ഭയത്താലാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നും പായലിൻ്റെ അഭിഭാഷകൻ പറഞ്ഞു. ഒപ്പം അനുരാഗ് കശ്യപിനെ പോലെ ഒരു മുതിർന്ന സംവിധായകനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ സിനിമയിൽ അവസരം കുറയുമെന്ന് ചലചിത്ര രംഗത്തെ ചിലർ ഭീഷണിപ്പെടുത്തിയതായും അഭിഭാഷകൻ വ്യക്തമാക്കി. പക്ഷെ 2014 അവസാനം നടന്ന സംഭവത്തിന് തെളിവുകൾ ഒന്നും തന്നെ ഇല്ല.
പായലിന്റെ ഈ ആരോപണങ്ങൾ നിഷേധിച്ച് അനുരാഗും രംഗത്തെത്തിയിരുന്നു. പായലിന്റേത് അടിസ്ഥാനരഹിതമയ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാ
ണ് അനുരാഗ് പ്രതികരിച്ചത്.അതേ സമയം ബോളിവുഡിലെ താരങ്ങൾക്കിടയിൽ നിന്ന് മികച്ച പിന്തുണയാണ് അനുരാഗ് കശ്യപിന് ലഭിക്കുന്നത്. തങ്ങൾക്ക് നല്ല അനുഭവങ്ങൾ മാത്രമാണ് അനുരാഗിൽ നിന്ന് ഉണ്ടായതെന്നും ഇത്തരം കാര്യങ്ങൾ വിശ്വസിക്കാനാകുന്നില്ലെ
ന്നുമാണ് പല പ്രമുഖ നടികളും പ്രതികരിച്ചത്.