Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സർക്കാരിന് ധൈര്യമുണ്ടെങ്കിൽ ലൈഫ് മിഷൻ കോഴ സിബിഐ അന്വേഷിക്കാൻ പറയണം-വി ഡി സതീശൻ

കൊച്ചി; സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലേകാൽ കോടി കമ്മിഷൻ തട്ടിയത് വിജിലൻസ് അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ എന്ത് ഇടപാടുകളും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയാണ് ആഭ്യന്തരസെക്രട്ടറി ടി.കെ.ജോസ് ഇന്നലെ രാത്രി ഉത്തരവിറക്കിയത്. ഇതിന്റെഫയലിൽ മുഖ്യമന്ത്രി ശനിയാഴ്ച ഒപ്പുവച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ കോഴ ആരോപണം സിബിഐ അന്വേഷിക്കാൻ സർക്കാർ പറയണമെന്ന് പറയുകയാണ് വിഡി സതീശൻ.

കുറിപ്പിങ്ങനെ,

ലൈഫ് മിഷൻ കോഴ: വിജിലൻസ് അന്വേഷണമെന്ന് സർക്കാർ.എന്തെല്ലാമാണ് ആദ്യം പറഞ്ഞത്.1. ഒരന്വേഷണവുമില്ല. അന്വേഷണത്തിന്റെ ആവശ്യമില്ല. പണമിടപാടുകൾ സർക്കാർ അറിഞ്ഞിട്ടില്ല. 2. ഈ ആരോപണം ലൈഫ് മിഷനെ കളങ്കപ്പെടുത്താനും തടസ്സപ്പെടുത്താനുമാണ്. ഇനി പ്രധാന കാര്യം യു എ ഇ കോൺസുലേറ്റും യു എ ഇ യിലെ തന്നെ റെഡ് ക്രസന്റ് കമ്പനിയും ഉൾപ്പെട്ടിട്ടുള്ള കേസ് എങ്ങിനെയാണ് വിജിലൻസ് അന്വേഷിക്കുന്നത് ?ഇത് വിജിലൻസിന്റെ അന്വേഷണ പരിധിക്ക് പുറത്താണ്. ധൈര്യമുണ്ടെങ്കിൽ സിബിഐ അന്വേഷിക്കാൻ സർക്കാർ പറയണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button