പാലാരിവട്ടം പാലം, പണം ആവശ്യപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നു കരാറുകാരുടെ ഭീക്ഷണി.

പാലാരിവട്ടം പാലം മാറ്റിപ്പണിയുന്നതിന് കോണ്ട്രാക്ടര് പണം നല്‍കേണ്ട കാര്യമില്ലെന്ന് കരാറുകാരുടെ സംഘടനയുടെ തീരുമാനം. നിലവിലുള്ള പാലത്തിന്റെ ഡിസൈന്‍ മാറ്റിയാല്‍ പണം നല്‍കേണ്ട ബാധ്യത കരാറുകാരന് ഇല്ലെന്നാണ് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞിരിക്കുന്നത്. പാലം പൊളിച്ച് പണിയുന്നതിനുള്ള പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പും കരാറുകാരുടെ സംഘടനയുടെ നേതാവ് സർക്കാരിന് നൽകുന്നുണ്ട്. പാലത്തിന്റെ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിയമപരമായ ബാധ്യത കരാറുകാരനുണ്ടെന്നു പറയുന്ന വര്‍ഗീസ് കണ്ണമ്പള്ളി, പാലത്തിനുണ്ടായിട്ടുള്ള വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതെന്ന, കരാറുകാരനെ സാരംക്ഷിക്കാനുള്ള മുടന്തൻ ന്യായമാണ് പറഞ്ഞിട്ടുള്ളത്. പാലം പണിയുന്ന സമയത്തുള്ള നിയമമനുസരിച്ച് 3 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുന്ന നിര്‍മ്മാണ തകരാറുകള്‍ സ്വന്തം ചെലവില്‍ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വം കരാറുകാരനുണ്ടെന്നു പറയുന്ന കരാറുകാരുടെ നേതാവ് പാലം പണിയിൽ നടന്ന കൊള്ളയെ പറ്റിയോ, ജനത്തെ ഒന്നടങ്കം പറ്റിച്ചതിനെ പറ്റിയോ,നിർമ്മാണ വൈകല്യങ്ങളായോ വീഴച്ചകളെയോ പറ്റിയോ ഒരക്ഷരം പറഞ്ഞിട്ടില്ല.
പാലാരിവട്ടം പാലത്തിന് ഗുരുതരമായ അപാകതകള്‍ ഉണ്ടെന്നും അതിനാല്‍ അത് പൊളിച്ചുപണിയാം എന്നുമുള്ള ഒരു അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി കേരളത്തിന് നല്‍കിയിരുന്നു. പാലം പൊളിച്ചുപണിയാന്‍ ഏതാണ്ട് 22 കോടിയോളം രൂപ ചെലവും വരും. ഇതിന്റെ ബാധ്യത മുഴുവനായും കരാറുകാരന് തന്നെ വഹിക്കണമെന്നാണ് പൊതുമരാമത്തുവകുപ്പ് പറയുന്നത്. എന്നാല്‍ പാലത്തിന്റെ ഡിസൈനടക്കം മാറ്റി പൊളിച്ചു പണിയുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം വഹിക്കാന്‍ കരാറുകാര്ക്കാവില്ലെന്നാണ് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പാലത്തിന്റെ നിർമ്മാണത്തിൽ ഗുരുതരമായ അഴിമതിയാണ് അരങ്ങേറിയിട്ടുള്ളത്. ഉപയോഗിച്ച സാധന സാമഗ്രികൾ, കോൺക്രീറ് ഉൾപ്പടെ ഉള്ളവയുടെ അനുപാതം എന്നിവയുടെ കാര്യത്തിൽ കോൺട്രാക്ടർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. നിര്‍മാണ ചുമതല ഇ. ശ്രീധരന് നല്കി എത്രയും വേഗത്തില്‍ പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ എങ്കിലും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നതിനുള്ള സൂചനകൾ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിക്കഴിഞ്ഞു. വിജിലന്‍സ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും അഴിമതിക്കാര്‍ ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. പാലം പണിയിൽ ഉണ്ടായ നഷ്ട്ടം സർക്കാർ കരാറുകാരിൽ നിന്ന് തന്നെ ഈടാക്കും. നഷ്ട്ടം നൽകാൻ തയ്യാറായില്ലെങ്കിൽ ലൈസൻസുകൾ റദ്ദുചെയ്യും. അവർക്കും, അവരുടെ കമ്പനികൾക്കും നിരോധനം കൊണ്ട് വരുകയും ക്രിമിനൽ കേസെടുക്കുകയും ചെയ്യും.