Editor's ChoiceEducationKerala NewsLatest NewsLocal NewsNews

കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, എൻജനിയറിം​ഗിൽ ആദ്യ നൂറ് റാങ്കിൽ 87 പേരും ആൺകുട്ടികൾ

തിരുവനന്തപുരം: കീം പരീക്ഷയുടെ എൻജിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ പ്രസിദ്ധീകരിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടി. എൻജിനിയറിംഗിൽ കോട്ടയം സ്വദേശി വരുൺ കെ.എസ് ഒന്നാം റാങ്കും കണ്ണൂർ സ്വദേശി ടികെ ഗോകുൽ ഗോവിന്ദ് രണ്ടാം റാങ്കും മലപ്പുറം സ്വദേശി നിയാസ് മോൻ.പി മൂന്നാം റാങ്കും നേടി.

ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ സ്വദേശിയായ അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്. കാസർകോട് പരപ്പ സ്വദേശിയായ ജോയൽ ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി അദിത്യ ബൈജു മൂന്നാം റാങ്കും കരസ്ഥമാക്കി.റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ആദ്യ നൂറ് റാങ്കിൽ ഇടംപിടിച്ചതിൽ 87 പേരും ആൺകുട്ടികളാണ്. ആദ്യനൂറിൽഇടം പിടിച്ചവരിൽ 66 പേരുടേത് ആദ്യ ശ്രമം തന്നെയാണ്. 34പേർ രണ്ടാമത്തെ ശ്രമത്തിലും. ജൂലായ് 16നായിരുന്നു പ്രവേശന പരീക്ഷ നടന്നത്. പ്രവേശന നടപടികൾ ഈ മാസം 29ന് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button