Kerala NewsLatest NewsNationalNewsPolitics
എ പി അബ്ദുല്ലക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു

ന്യൂഡെൽഹി: എ പി അബ്ദുല്ലക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. അബ്ദുല്ലക്കുട്ടിയെ 2019 ഒക്ടോബർ 22ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. അതേസമയം കേരളത്തിൽ നിന്നുള്ള ടോം വടക്കനെ ദേശീയ വക്താവായും തേജ്വസി സൂര്യയെ യുവമോർച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു. പൂനം മഹാജനു പകരമാണ് തേജ്വസി സൂര്യ യുവമോർച്ച അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്
12 ദേശീയ ഉപാധ്യക്ഷൻമാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, ഒരു ജനറൽ സെക്രട്ടറി, മൂന്ന് ജോയിൻറ് ജനറൽ സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, ട്രഷറർ, ജോയിൻറ് ട്രഷറർ, സെൻട്രൽ ഓഫിസ് സെക്രട്ടറി, യുവമോർച്ച, ഒ.ബി.സി മോർച്ച, കിസാൻ മോർച്ച, എസ്.സി മോർച്ച, എസ്.ടി. മോർച്ച, ന്യൂനപക്ഷ മോർച്ച അധ്യക്ഷൻമാർ എന്നിവരെയും അഞ്ച് വക്താക്കളെയുമാണ് പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ പ്രഖ്യാപിച്ചത്.