CrimeKerala NewsLatest NewsLocal NewsNews

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്, ഉടമകളുടെ സ്വത്തുവകകൾ കണ്ടുകെട്ടി ലേലം ചെയ്യും

പത്തനംതിട്ട: രണ്ടായിരംം കോടിയുടെ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിക്ഷേപകരുടെ പണം നൽകാനായി പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. പ്രതികളുടെ സ്വത്ത് കണ്ടെത്താൻ ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു. ലേലം ചെയ്തോ വിൽപന നടത്തിയോ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

സഞ്ജയ് കൗൾ ഐഎഎസിനെ ഇതിന്റെ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെങ്കിലും നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

2000 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവർ റിമാൻഡിലാണ്. ഇവർക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് വസ്തുവകകളുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button