കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം കെ.മുരളീധരന്‍ രാജിവെച്ചു.

കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം കെ.മുരളീധരന്‍ രാജിവെച്ചു. സ്ഥാനമൊഴിയുന്ന കാര്യം സോണിയ ഗാന്ധിയെ കത്തിലൂടെ കെ മുരളീധരന്‍ അറിയിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തോടുള്ള ഉള്ള അതൃപ്തിയെ തുടര്‍ന്നാണ് രാജി എന്നാണ് മുരളീധരന്‍ കത്തിൽ സൂചിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിക്കാതെയാണ് കെ മുരളീധരന്‍ സോണിയാഗാന്ധിക്ക് ഇക്കാര്യം സംബന്ധിച്ച് കത്ത് നല്‍കിയിരിക്കുന്നത്.
സംസ്ഥാനതലത്തില്‍ ഔദ്യോഗികമായി എടുക്കുന്ന പലതീരുമാനങ്ങളും തന്നെ അറിയിക്കുന്നില്ല എന്നാണ് മുരളീധരനുള്ള പരാതി. പലതും മറ്റ് നേതാക്കളും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും അറിയുന്നില്ല. ചില നേതാക്കള്‍ മാത്രമായി തീരുമാനമെടുക്കുകായും നടപ്പാക്കുകയും ചെയ്യുന്നു. മാധ്യമങ്ങളില്‍ വരുമ്പോഴാണ് പല കാര്യങ്ങളും പലനേതാക്കളും അറിയുന്നത്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ചര്‍ച്ച നടന്നില്ല. തുടങ്ങിയവയാണ് മുരളീധരന്റെ പരാതികൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുന്‍പുള്ള ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ പ്രചരണത്തിന്റെ ചുമതല കെ മുരളീധരനായിരുന്നു നിർവഹിച്ചിരുന്നത്.